2016, ഡിസംബർ 18, ഞായറാഴ്‌ച

നാഗപുഷ്പം


നാഗപുഷ്പവും  കടല്‍ പേനയും(sea pen)

സമീപ കാലത്ത് നാഗപുഷ്പം എന്നാ പേരില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണിത് . 

എങ്കില്‍  അറിയുക ഇത് നാഗപുഷ്പം അല്ല !  സമുദ്രത്തിന്‍റെ അടിത്തട്ടില്‍ കാണപ്പെടുന്ന കടല്‍ പേന(sea pen) എന്ന ജീവിയാണ് ഇത്. സീലന്ട്രെറ്റ (Coelenterata) ഫൈലത്തില്‍ ഉൾപ്പെടുന്ന ജന്തുവർഗമാണ്  അന്തോസോവ (Anthozoa)!. ഇതി‌‍‌‌ന്‍റെ ഉപവർഗമായ ആൽസിയൊണേറിയിലെ (ഒക്ടോകൊറേലിയ) പെന്നാറ്റുലേസിയ (Pennatulacea) എന്ന വിഭാഗത്തില്‍  പെട്ട ഒരു കടല്‍ ജീവിയാണ്  കടല്‍ പേന.
    അന്തോസോവ എന്നവാക്കിന് പുഷ്പാകൃതിയുള്ള  ജന്തുക്കൾ എന്നാണർഥം.  ഒറ്റയായോ സംഘമായോ എവിടെയെങ്കിലും പറ്റിപ്പിടിച്ചു ജീവിക്കുന്ന സമുദ്രജീവികളാണ് ഇവയെല്ലാം. കടൽത്തീരത്തിനടുത്ത് പാറക്കഷണങ്ങളിലും മറ്റും പറ്റിപിടിച്ചു പലനിറത്തോടൂകൂടി പുഷ്പങ്ങൾ വിരിഞ്ഞുനിൽക്കുന്നതുപോലെ കാണപ്പെടുന്നു. കടൽ ആനിമോണുകൾ, പവിഴപ്പുറ്റുകൾ (corals), കടൽവിശറികൾ (Sea fans), കടൽത്തൂവലുകൾ (Sea feathers) എന്നിവയെല്ലാം ഈ ജന്തുവർഗത്തിൽ ഉൾപ്പെടുന്നു.


 മിക്ക അന്തോസോവകളിലും അധികം സഞ്ചരിക്കാറില്ല ,ഗ്രാഹികളുടെ ചലനത്താലും ശരീരത്തിന്റെ വികാസ-സങ്കോചങ്ങളാലും ആണ് ഇവ സഞ്ചരിക്കാറുള്ളത്. വിവിധ ആഹാരരീതികളുണ്ടെങ്കിലും അന്തോസോവകൾ മൊത്തത്തിൽ മാംസാഹാരികളാണ്
നാഡീവ്യൂഹം, രക്തപര്യയനവ്യൂഹം, വിസർജനേന്ദ്രിയങ്ങൾ എന്നിവ ഇവയിൽ കാണാറില്ല. ശരീരകോശങ്ങൾ പൊതുവേ ഈ കർമങ്ങൾ നിർവഹിക്കുന്നു.

കടൽപേനകൾ മാംസളമായ സംഘജീവികളാണ്  അംഗം വളരെ നീളത്തിൽ വളർന്ന് സംഘജീവിയുടെ ഒരു ഞെട്ട് പോലെ നിൽക്കുന്നു. അതിന്റെ ഇരുപാർശ്വങ്ങളിലും മറ്റംഗങ്ങൾ വളരുന്നു. ചിലതിൽ രണ്ടാമത് പറഞ്ഞതരം അംഗങ്ങൾ പ്രധാനാംഗത്തിന്റെ എല്ലാ വശത്തേക്കും വളർന്നുനിൽക്കുന്നതു കാണാം. പ്രധാനാംഗത്തിന്റെ മധ്യത്തിലാണ് അസ്ഥികൂടം സ്ഥിതിചെയ്യുന്നത്


.

നാഗപുഷ്പം  Cannon ball Tree 


          ഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരിനം വൃക്ഷമാണു് നാഗലിംഗം. (ശാസ്ത്രീയനാമംCouroupita guianensis). ഇതിന് കൈലാസപതി എന്നും പേരുണ്ട്. പീരങ്കിയുണ്ടകൾ പോലുള്ള കായ്കൾ ഉണ്ടാവുന്നതിനാൽ ഇതിന്‌ ഇംഗ്ലീഷിൽ Cannon ball Tree എന്നാണു പേര്‌. സംസ്കൃതത്തിൽ നാഗപുഷ്പമെന്നും തമിഴിൽ നാഗലിംഗം, ഹിന്ദിയിൽ നാഗലിംഗ, തെലുങ്കിൽ കോടിലിംഗാലു, മറാത്തിയിൽ ശിവലിംഗ എന്നീ പേരുകളിൽ അറിയപ്പെടുന്നു. തെക്ക്-മധ്യ അമേരിക്കകളിലെ മഴക്കാടുകളിലെ തദ്ദേശവാസിയാണ്. ലെസിതഡേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഈ ഇലപൊഴിക്കുന്നമരം അലങ്കാരവൃക്ഷമായി പലയിടത്തും നട്ടുവളർത്തിവരുന്നു.



35 മീറ്റർ വരെ ഉയരത്തിൽ വളരാറുള്ള നാഗലിംഗത്തിന്റെ ഇലകൾ ഒത്തുചേർന്ന് പലനീളത്തിൽ കാണാറുണ്ട്. സാധാരണ 8 മുതൽ 31 സെന്റിമീറ്റർ വരെ നീളമുള്ള ഇലകൾ 57 സെന്റിമീറ്റർ വരെ നീളത്തിൽ എത്താറുണ്ട്. 80 സെന്റിമീറ്റർ വരെ നീളമുള്ള കുലകളിലാണ് പൂക്കൾ ഉണ്ടാവുന്നത്. ചിലമരങ്ങളിൽ വളരെയേറെ പൂക്കൾ ഉണ്ടായി മരം മുഴുവൻ പൂക്കളാൽ നിറഞ്ഞിരിക്കും. ഒറ്റ ദിവസം ആയിരത്തോളം പൂക്കൾ വരെ ഉണ്ടാവാറുണ്ട്. നല്ല സുഗന്ധമുള്ളവയാണ് പൂക്കൾ, പ്രത്യേകിച്ചും രാവിലെയും വൈകുന്നേരവും. 6 സെന്റിമീറ്ററോളം വ്യാ‌സമുള്ള ആറ് ഇതളുകൾ ഉള്ള വലിയ പൂക്കൾ മിക്കവാറും കടുപ്പമുള്ള നിറങ്ങളോടു കൂടിയവയാണ്. ഇതളുകളുടെ ചുവടുകളിൽ പിങ്കും ചുവപ്പും നിറമുള്ളപ്പോൾ അഗ്രഭാഗമാവുമ്പോഴേക്കും മഞ്ഞനിറമാവുന്നു. വലിയ പീരങ്കിയുണ്ട പോലുള്ള കായകൾ 25 സെന്റിമീറ്ററോളം വലിപ്പമുള്ളവയാണ്. ചെറിയ കായയിൽ 65 വിത്തുകൾ ഉള്ളപ്പോൾ വലിയവയിൽ 550 വരെ വിത്തുകൾ ഉണ്ടാവും. കായ മൂപ്പെത്താൻ ഒരു വർഷം മുതൽ ഒന്നര വർഷം വരെ വേണം. പൂക്കളിൽ തേൻ ഇല്ലെങ്കിലും പൂമ്പൊടിക്കായി തേനിച്ചകൾ എത്തുന്നുണ്ട്. പലതരം തേനീച്ചകളും കടന്നലുകളുമാണ് പരാഗണം നടത്തുന്നത്.


 നിലത്തുവീഴുമ്പോൾത്തന്നെ കായകൾ പൊട്ടാറുണ്ട്. പൊട്ടാത്ത കായകൾ ചിലപ്പോൾ പല ജീവികളും വന്നുപൊട്ടിക്കുന്നു. പക്ഷികളുടെയും പല ജീവികളുടെയും ഭക്ഷണമാണ് കായയും വിത്തുകളും. ട്രികോമുകളാൽ ആവരണം ചെയ്യപ്പെട്ടതിനാൽ ആവണം ജീവികളുടെ ദഹനേന്ദ്രിയങ്ങൾ വഴി പോയാലും വിത്തുകളുടെ മുളയ്ക്കൽ ശേഷി നഷ്ടമാവാറില്ല.



നാഗപുഷ്പം 







അലങ്കാരവൃക്ഷമായി വ്യാപകമായി നട്ടുവളർത്താറുള്ള നാഗലിംഗമരം അതിന്റെ കായയുടെ സവിശേഷതയാൽ സസ്യോദ്യാനങ്ങളിൽ വളർത്തിവരുന്നു. പന്നികൾക്കും കോഴികൾക്കുമൊക്കെ തീറ്റയായി കായ നൽകാറുണ്ട്. തിന്നാൻ കൊള്ളുമെങ്കിലും അനിഷ്ടകരമായ മണം കാരണം മനുഷ്യർ സാധാരണ ഭക്ഷിക്കാറില്ല. ഹിന്ദുക്കൾ ഇന്ത്യയിൽ ഈ മരം ശിവക്ഷേത്രങ്ങളിൽ വളർത്താറുണ്ട്.പലവിധ രോഗങ്ങൾക്ക് ഔഷധമായി ഈ സസ്യം ഉപയോഗിച്ചു വരുന്നുണ്ട്. നായ്ക്കളിലെ രോഗത്തിന് ഇതിന്റെ കായയുടെ പൾപ്പ് പുരട്ടാറുണ്ട്.



2016, ഡിസംബർ 17, ശനിയാഴ്‌ച

നീര്‍പോള്‍ അഥവ നാരിലത

നാരിലത, നീർപോൾ, നാരിഭൊൺ

കുറച്ചു നാളായി ഇന്‍റര്‍നെറ്റില്‍ പ്രത്യേഗിച്ചു സമൂഹ  മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് സ്ത്രീ ശരീരത്തോട് രൂപ സാദൃശ്യമുണ്ട് എന്ന പേരില്‍ പ്രചരിക്കുന്ന നാരിലത എന്ന പുഷ്പം . 20വര്‍ഷം കൂടുംമ്പോഴണത്രെ ഇത് പൂവണിയുന്നത്, പല തരത്തിലുള്ള ചിത്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നുണ്ട്, എന്താണ് ഇതിന്റെ യാഥാർഥ്യം?.


  നീര്‍പോള്‍ മരം (neerpol tree) Nariphon

ആദ്യമേ  പറയട്ടെ നീര്‍പോള്‍ എന്ന മരം ബുദ്ധമതത്തിലെ ഒരു ഐതീഹ്യം മാത്രമാണ്. 
 
ഹിമഭൻ എന്ന വനത്തില്‍ വളരുന്ന നീര്‍പോള്‍  മരത്തിലെ പഴങ്ങള്‍  സ്ത്രീ രൂപത്തിലുള്ളവയാണ്  മരച്ചില്ലകളില്‍ വളരുന്ന ഇ പഴം ഗന്ധര്‍വന്മാര്‍ പറിച്ചു
കൊണ്ട്   പോകുന്നു എന്ന് വിശ്വസിക്കുന്നു .
  
ബുദ്ധമത വിശ്വാസമനുസരിച്ച്  ഇന്ദ്രന്‍ ഭാര്യ വസന്തരയും  രണ്ടു കുട്ടികളായി ഭൂമിയില്‍ ഹിമഭന്‍ എന്ന വനത്തില്‍  കൊട്ടാരം നിർമിച്ചു അതില്‍ താമസമാക്കി
ഇന്ദ്രന്റെ ഭാര്യക്കായിരുന്നു ഭക്ഷണത്തിന്‍റെ ചുമതല, അവര്‍  ഭക്ഷണത്തിനായി പഴങ്ങൾ ശേഖരിക്കാൻ വനത്തില്‍  പോയി .ആ കാട്ടില്‍ കുറെ ദുർമന്ത്രവാദികള്‍ വസിച്ചിരുന്നു,  തപസ്സ് അനുഷ്ടിച്ചു അത്ഭുത ശക്തികള്‍ നേടിയ അവര്‍ക്ക് മാനുഷികമായ ആഗ്രഹങ്ങള്‍ നീയന്ത്രിക്കാന്‍ കഴിയില്ലായിരുന്നു,  പ്രത്യേഗിച്ചു സ്ത്രീകളില്‍. വസന്തര സന്യാസിമാരുടെ മുന്നില്‍ പെട്ടാല്‍ അക്രമിക്കപെടാനുള്ള സാദ്ധ്യത മുന്‍കൂട്ടി കണ്ട ഇന്ദ്രന്‍   പന്ത്രണ്ടു നാരിലത( Nariphon) മരങ്ങൾ സൃഷ്ടിച്ചു.വസന്തര പഴങ്ങള്‍ശേഖരിക്കാന്‍ കാട്ടിലേക്ക് പുറപ്പെടുമ്പോ 
   മരങ്ങളില്‍ പഴങ്ങള്‍ പ്രത്യക്ഷപ്പെടും,  ഈ പഴങ്ങൾ എല്ലാം  ഇന്ദ്രന്‍റെ മനോഹരിയായ ഭാര്യയുടെ രൂപത്തിലുള്ളവയയിരുന്നു . ഈ പഴങ്ങളില്‍ ആകൃഷ്ടരായ മന്ത്രവാദികള്‍ അവരുടെ വാസസ്ഥലത്തേക്ക്  പഴങ്ങൾ എടുത്തുകൊണ്ടുപോയി. പക്ഷെ അതിനുശേഷം അവര്‍ നാലു മാസം ഉറങ്ങിപ്പോയി. നാല് മാസത്തിനു ശേഷം ഉറക്കമുണര്‍ന്ന  അവരുടെ മന്ത്രശക്തികൾ നഷ്ടമായി.
               തായ് ഐതീഹ്യ പ്രകാരം വസന്തരയും  കുടുംബവും മരിച്ചശേഷവും  മരങ്ങൾ എല്ലാ ദിവസവും  ഫലം വഹിച്ചിരുന്നു . ബുദ്ധന്‍റെ ദര്‍ശനങ്ങൾ നഷ്ടപ്പെട്ട് കഴിഞ്ഞാൽ (തന്‍റെ മരണശേഷം അയ്യായിരം വർഷങ്ങൾ  എന്നാണ്പ്രവചിച്ചത്) അത്ഭുത വനവും നീർപോൾ മരങ്ങളും സലയും(അവര്‍ താമസിച്ചിരുന്ന കൊട്ടാരം)അപ്രത്യക്ഷമാകും. പഴങ്ങൾ ഏഴു ദിവസം മരത്തില്‍ ദൃശ്യമാകും  മനുഷ്യരുടെ അതേ ആന്തരിക അവയവഘടനയുള്ള ഇവയ്ക്കു  പക്ഷേ അസ്ഥികൾ ഇല്ലത്രെ . ഇവയ്ക്കു പല അത്ഭുത  ശക്തികളും  ഉണ്ട് എന്ന് വിശ്വസിക്കുന്നു.

 ബാങ്കോക്കിനു സമീപമുള്ള ഒരു ബുദ്ധ ക്ഷേത്രത്തില്‍  രണ്ട് നാരിലതയുടെ ഉണങ്ങിയ കായ്കൾ ഉണ്ട്   എന്ന് പറയുന്നു. ഇത് അവർ ഹിമാഭന്‍   എന്ന സാങ്കൽപ്പിക വനത്തില്‍ നിന്ന്  കൊണ്ട് വന്നു എന്ന് കരുതുന്നു,  Nariphon വൃക്ഷത്തിന്‍റെ കഥകള്‍ തായ് കോമിക്  പുസ്തകങ്ങളില്‍വളരെ സാധാരണമാണ്. നാടോടി കഥകളില്‍ നീര്‍പോള്‍  വൃക്ഷം ഫെത്ചാബുന്‍ മലനിരകളില്‍  എവിടെയോ വളരുന്നു എന്നാണ് അവകാശപ്പെടുന്നത്
Luang Pho Jarun ക്ഷേത്രത്തിലെ  ഉണങ്ങിയ നാരിലതപഴത്തിന്‍റെത്  എന്ന് കരുതുന്ന ചിത്രം
ഫോട്ടൊഷോപ്പില്‍ എഡിറ്റ് ചെയ്ത ചിത്രങ്ങള്‍

       

 സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന  നാരിലത പുഷ്പത്തിന്‍റെയും വൃക്ഷത്തിന്‍റെയും രൂപങ്ങള്‍  ഈ ഐതീഹ്യപ്രകാരം തായിലണ്ടില്‍ നിര്‍മിക്കപെട്ടവയാണ് , ഇത് യധാര്‍ത്ഥ നാരിലത വൃക്ഷമോ പഴങ്ങളോ പുഷ്പങ്ങളോ അല്ല....