നാഗപുഷ്പവും കടല്‍ പേനയും(sea pen)
സമീപ കാലത്ത് നാഗപുഷ്പം എന്നാ പേരില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണിത് .
എങ്കില്‍ അറിയുക ഇത് നാഗപുഷ്പം അല്ല ! സമുദ്രത്തിന്‍റെ അടിത്തട്ടില്‍ കാണപ്പെടുന്ന കടല്‍ പേന(sea pen) എന്ന ജീവിയാണ് ഇത്. സീലന്ട്രെറ്റ (Coelenterata) ഫൈലത്തില്‍ ഉൾപ്പെടുന്ന ജന്തുവർഗമാണ് അന്തോസോവ (Anthozoa)!. ഇതിന്‍റെ ഉപവർഗമായ ആൽസിയൊണേറിയിലെ (ഒക്ടോകൊറേലിയ) പെന്നാറ്റുലേസിയ (Pennatulacea) എന്ന വിഭാഗത്തില്‍ പെട്ട ഒരു കടല്‍ ജീവിയാണ് കടല്‍ പേന.
അന്തോസോവ എന്നവാക്കിന് പുഷ്പാകൃതിയുള്ള ജന്തുക്കൾ എന്നാണർഥം. ഒറ്റയായോ സംഘമായോ എവിടെയെങ്കിലും പറ്റിപ്പിടിച്ചു ജീവിക്കുന്ന സമുദ്രജീവികളാണ് ഇവയെല്ലാം. കടൽത്തീരത്തിനടുത്ത് പാറക്കഷണങ്ങളിലും മറ്റും പറ്റിപിടിച്ചു പലനിറത്തോടൂകൂടി പുഷ്പങ്ങൾ വിരിഞ്ഞുനിൽക്കുന്നതുപോലെ കാണപ്പെടുന്നു. കടൽ ആനിമോണുകൾ, പവിഴപ്പുറ്റുകൾ (corals), കടൽവിശറികൾ (Sea fans), കടൽത്തൂവലുകൾ (Sea feathers) എന്നിവയെല്ലാം ഈ ജന്തുവർഗത്തിൽ ഉൾപ്പെടുന്നു.
മിക്ക അന്തോസോവകളിലും അധികം സഞ്ചരിക്കാറില്ല ,ഗ്രാഹികളുടെ ചലനത്താലും ശരീരത്തിന്റെ വികാസ-സങ്കോചങ്ങളാലും ആണ് ഇവ സഞ്ചരിക്കാറുള്ളത്. വിവിധ ആഹാരരീതികളുണ്ടെങ്കിലും അന്തോസോവകൾ മൊത്തത്തിൽ മാംസാഹാരികളാണ്
നാഡീവ്യൂഹം, രക്തപര്യയനവ്യൂഹം, വിസർജനേന്ദ്രിയങ്ങൾ എന്നിവ ഇവയിൽ കാണാറില്ല. ശരീരകോശങ്ങൾ പൊതുവേ ഈ കർമങ്ങൾ നിർവഹിക്കുന്നു.

കടൽപേനകൾ മാംസളമായ സംഘജീവികളാണ് അംഗം വളരെ നീളത്തിൽ വളർന്ന് സംഘജീവിയുടെ ഒരു ഞെട്ട് പോലെ നിൽക്കുന്നു. അതിന്റെ ഇരുപാർശ്വങ്ങളിലും മറ്റംഗങ്ങൾ വളരുന്നു. ചിലതിൽ രണ്ടാമത് പറഞ്ഞതരം അംഗങ്ങൾ പ്രധാനാംഗത്തിന്റെ എല്ലാ വശത്തേക്കും വളർന്നുനിൽക്കുന്നതു കാണാം. പ്രധാനാംഗത്തിന്റെ മധ്യത്തിലാണ് അസ്ഥികൂടം സ്ഥിതിചെയ്യുന്നത്
.
നാഗപുഷ്പം Cannon ball Tree
ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരിനം വൃക്ഷമാണു് നാഗലിംഗം. (ശാസ്ത്രീയനാമം: Couroupita guianensis). ഇതിന് കൈലാസപതി എന്നും പേരുണ്ട്. പീരങ്കിയുണ്ടകൾ പോലുള്ള കായ്കൾ ഉണ്ടാവുന്നതിനാൽ ഇതിന് ഇംഗ്ലീഷിൽ Cannon ball Tree എന്നാണു പേര്. സംസ്കൃതത്തിൽ നാഗപുഷ്പമെന്നും തമിഴിൽ നാഗലിംഗം, ഹിന്ദിയിൽ നാഗലിംഗ, തെലുങ്കിൽ കോടിലിംഗാലു, മറാത്തിയിൽ ശിവലിംഗ എന്നീ പേരുകളിൽ അറിയപ്പെടുന്നു. തെക്ക്-മധ്യ അമേരിക്കകളിലെ മഴക്കാടുകളിലെ തദ്ദേശവാസിയാണ്. ലെസിതഡേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഈ ഇലപൊഴിക്കുന്നമരം അലങ്കാരവൃക്ഷമായി പലയിടത്തും നട്ടുവളർത്തിവരുന്നു.
35 മീറ്റർ വരെ ഉയരത്തിൽ വളരാറുള്ള നാഗലിംഗത്തിന്റെ ഇലകൾ ഒത്തുചേർന്ന് പലനീളത്തിൽ കാണാറുണ്ട്. സാധാരണ 8 മുതൽ 31 സെന്റിമീറ്റർ വരെ നീളമുള്ള ഇലകൾ 57 സെന്റിമീറ്റർ വരെ നീളത്തിൽ എത്താറുണ്ട്. 80 സെന്റിമീറ്റർ വരെ നീളമുള്ള കുലകളിലാണ് പൂക്കൾ ഉണ്ടാവുന്നത്. ചിലമരങ്ങളിൽ വളരെയേറെ പൂക്കൾ ഉണ്ടായി മരം മുഴുവൻ പൂക്കളാൽ നിറഞ്ഞിരിക്കും. ഒറ്റ ദിവസം ആയിരത്തോളം പൂക്കൾ വരെ ഉണ്ടാവാറുണ്ട്. നല്ല സുഗന്ധമുള്ളവയാണ് പൂക്കൾ, പ്രത്യേകിച്ചും രാവിലെയും വൈകുന്നേരവും. 6 സെന്റിമീറ്ററോളം വ്യാസമുള്ള ആറ് ഇതളുകൾ ഉള്ള വലിയ പൂക്കൾ മിക്കവാറും കടുപ്പമുള്ള നിറങ്ങളോടു കൂടിയവയാണ്. ഇതളുകളുടെ ചുവടുകളിൽ പിങ്കും ചുവപ്പും നിറമുള്ളപ്പോൾ അഗ്രഭാഗമാവുമ്പോഴേക്കും മഞ്ഞനിറമാവുന്നു. വലിയ പീരങ്കിയുണ്ട പോലുള്ള കായകൾ 25 സെന്റിമീറ്ററോളം വലിപ്പമുള്ളവയാണ്. ചെറിയ കായയിൽ 65 വിത്തുകൾ ഉള്ളപ്പോൾ വലിയവയിൽ 550 വരെ വിത്തുകൾ ഉണ്ടാവും. കായ മൂപ്പെത്താൻ ഒരു വർഷം മുതൽ ഒന്നര വർഷം വരെ വേണം. പൂക്കളിൽ തേൻ ഇല്ലെങ്കിലും പൂമ്പൊടിക്കായി തേനിച്ചകൾ എത്തുന്നുണ്ട്. പലതരം തേനീച്ചകളും കടന്നലുകളുമാണ് പരാഗണം നടത്തുന്നത്.
നിലത്തുവീഴുമ്പോൾത്തന്നെ കായകൾ പൊട്ടാറുണ്ട്. പൊട്ടാത്ത കായകൾ ചിലപ്പോൾ പല ജീവികളും വന്നുപൊട്ടിക്കുന്നു. പക്ഷികളുടെയും പല ജീവികളുടെയും ഭക്ഷണമാണ് കായയും വിത്തുകളും. ട്രികോമുകളാൽ ആവരണം ചെയ്യപ്പെട്ടതിനാൽ ആവണം ജീവികളുടെ ദഹനേന്ദ്രിയങ്ങൾ വഴി പോയാലും വിത്തുകളുടെ മുളയ്ക്കൽ ശേഷി നഷ്ടമാവാറില്ല.
![]() |
നാഗപുഷ്പം |
അലങ്കാരവൃക്ഷമായി വ്യാപകമായി നട്ടുവളർത്താറുള്ള നാഗലിംഗമരം അതിന്റെ കായയുടെ സവിശേഷതയാൽ സസ്യോദ്യാനങ്ങളിൽ വളർത്തിവരുന്നു. പന്നികൾക്കും കോഴികൾക്കുമൊക്കെ തീറ്റയായി കായ നൽകാറുണ്ട്. തിന്നാൻ കൊള്ളുമെങ്കിലും അനിഷ്ടകരമായ മണം കാരണം മനുഷ്യർ സാധാരണ ഭക്ഷിക്കാറില്ല. ഹിന്ദുക്കൾ ഇന്ത്യയിൽ ഈ മരം ശിവക്ഷേത്രങ്ങളിൽ വളർത്താറുണ്ട്.പലവിധ രോഗങ്ങൾക്ക് ഔഷധമായി ഈ സസ്യം ഉപയോഗിച്ചു വരുന്നുണ്ട്. നായ്ക്കളിലെ രോഗത്തിന് ഇതിന്റെ കായയുടെ പൾപ്പ് പുരട്ടാറുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ