നാരിലത, നീർപോൾ, നാരിഭൊൺ
കുറച്ചു നാളായി ഇന്‍റര്‍നെറ്റില്‍ പ്രത്യേഗിച്ചു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് സ്ത്രീ ശരീരത്തോട് രൂപ സാദൃശ്യമുണ്ട് എന്ന പേരില്‍ പ്രചരിക്കുന്ന നാരിലത എന്ന പുഷ്പം . 20വര്‍ഷം കൂടുംമ്പോഴണത്രെ ഇത് പൂവണിയുന്നത്, പല തരത്തിലുള്ള ചിത്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നുണ്ട്, എന്താണ് ഇതിന്റെ യാഥാർഥ്യം?.

നീര്‍പോള്‍ മരം (neerpol tree) Nariphon
ആദ്യമേ പറയട്ടെ നീര്‍പോള്‍ എന്ന മരം ബുദ്ധമതത്തിലെ ഒരു ഐതീഹ്യം മാത്രമാണ്.
ഹിമഭൻ എന്ന വനത്തില്‍ വളരുന്ന നീര്‍പോള്‍ മരത്തിലെ പഴങ്ങള്‍ സ്ത്രീ രൂപത്തിലുള്ളവയാണ് മരച്ചില്ലകളില്‍ വളരുന്ന ഇ പഴം ഗന്ധര്‍വന്മാര്‍ പറിച്ചുകൊണ്ട് പോകുന്നു എന്ന് വിശ്വസിക്കുന്നു .
ബുദ്ധമത വിശ്വാസമനുസരിച്ച് ഇന്ദ്രന്‍ ഭാര്യ വസന്തരയും രണ്ടു കുട്ടികളായി ഭൂമിയില്‍ ഹിമഭന്‍ എന്ന വനത്തില്‍ കൊട്ടാരം നിർമിച്ചു അതില്‍ താമസമാക്കി
ഇന്ദ്രന്റെ ഭാര്യക്കായിരുന്നു ഭക്ഷണത്തിന്‍റെ ചുമതല, അവര്‍ ഭക്ഷണത്തിനായി പഴങ്ങൾ ശേഖരിക്കാൻ വനത്തില്‍ പോയി .ആ കാട്ടില്‍ കുറെ ദുർമന്ത്രവാദികള്‍ വസിച്ചിരുന്നു, തപസ്സ് അനുഷ്ടിച്ചു അത്ഭുത ശക്തികള്‍ നേടിയ അവര്‍ക്ക് മാനുഷികമായ ആഗ്രഹങ്ങള്‍ നീയന്ത്രിക്കാന്‍ കഴിയില്ലായിരുന്നു, പ്രത്യേഗിച്ചു സ്ത്രീകളില്‍. വസന്തര സന്യാസിമാരുടെ മുന്നില്‍ പെട്ടാല്‍ അക്രമിക്കപെടാനുള്ള സാദ്ധ്യത മുന്‍കൂട്ടി കണ്ട ഇന്ദ്രന്‍ പന്ത്രണ്ടു നാരിലത( Nariphon) മരങ്ങൾ സൃഷ്ടിച്ചു.വസന്തര പഴങ്ങള്‍ശേഖരിക്കാന്‍ കാട്ടിലേക്ക് പുറപ്പെടുമ്പോ
മരങ്ങളില്‍ പഴങ്ങള്‍ പ്രത്യക്ഷപ്പെടും, ഈ പഴങ്ങൾ എല്ലാം ഇന്ദ്രന്‍റെ മനോഹരിയായ ഭാര്യയുടെ രൂപത്തിലുള്ളവയയിരുന്നു . ഈ പഴങ്ങളില്‍ ആകൃഷ്ടരായ മന്ത്രവാദികള്‍ അവരുടെ വാസസ്ഥലത്തേക്ക് പഴങ്ങൾ എടുത്തുകൊണ്ടുപോയി. പക്ഷെ അതിനുശേഷം അവര്‍ നാലു മാസം ഉറങ്ങിപ്പോയി. നാല് മാസത്തിനു ശേഷം ഉറക്കമുണര്‍ന്ന അവരുടെ മന്ത്രശക്തികൾ നഷ്ടമായി.
തായ് ഐതീഹ്യ പ്രകാരം വസന്തരയും കുടുംബവും മരിച്ചശേഷവും മരങ്ങൾ എല്ലാ ദിവസവും ഫലം വഹിച്ചിരുന്നു . ബുദ്ധന്‍റെ ദര്‍ശനങ്ങൾ നഷ്ടപ്പെട്ട് കഴിഞ്ഞാൽ (തന്‍റെ മരണശേഷം അയ്യായിരം വർഷങ്ങൾ എന്നാണ്പ്രവചിച്ചത്) അത്ഭുത വനവും നീർപോൾ മരങ്ങളും സലയും(അവര്‍ താമസിച്ചിരുന്ന കൊട്ടാരം)അപ്രത്യക്ഷമാകും. പഴങ്ങൾ ഏഴു ദിവസം മരത്തില്‍ ദൃശ്യമാകും മനുഷ്യരുടെ അതേ ആന്തരിക അവയവഘടനയുള്ള ഇവയ്ക്കു പക്ഷേ അസ്ഥികൾ ഇല്ലത്രെ . ഇവയ്ക്കു പല അത്ഭുത ശക്തികളും ഉണ്ട് എന്ന് വിശ്വസിക്കുന്നു.

ബാങ്കോക്കിനു സമീപമുള്ള ഒരു ബുദ്ധ ക്ഷേത്രത്തില്‍ രണ്ട് നാരിലതയുടെ ഉണങ്ങിയ കായ്കൾ ഉണ്ട് എന്ന് പറയുന്നു. ഇത് അവർ ഹിമാഭന്‍ എന്ന സാങ്കൽപ്പിക വനത്തില്‍ നിന്ന് കൊണ്ട് വന്നു എന്ന് കരുതുന്നു, Nariphon വൃക്ഷത്തിന്‍റെ കഥകള്‍ തായ് കോമിക് പുസ്തകങ്ങളില്‍വളരെ സാധാരണമാണ്. നാടോടി കഥകളില്‍ നീര്‍പോള്‍ വൃക്ഷം ഫെത്ചാബുന്‍ മലനിരകളില്‍ എവിടെയോ വളരുന്നു എന്നാണ് അവകാശപ്പെടുന്നത്
![]() |
Luang Pho Jarun ക്ഷേത്രത്തിലെ ഉണങ്ങിയ നാരിലതപഴത്തിന്‍റെത് എന്ന് കരുതുന്ന ചിത്രം |
![]() |
ഫോട്ടൊഷോപ്പില്‍ എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ